സ്വർണ്ണം നൽകാൻ കൈക്കൂലി; 5 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റിൽ പിടികൂടിയ സ്വർണ്ണം തിരികെ നൽകാൻ കൈക്കൂലി വാങ്ങിയ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ചന്തു, ജോണി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശശികുമാർ, പ്രമോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുകൊണ്ട് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കർണാടകയിൽ നിന്നും മുത്തങ്ങ വഴി കൊണ്ടുവന്ന രേഖകളില്ലാത്ത ഒരു കിലോ സ്വർണ്ണം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് നടപടി. ആദ്യം 750 ഗ്രാം വിട്ടുകൊടുക്കുകയും പിന്നീട് ശേഷിക്കുന്ന സ്വർണ്ണം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട്‌ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News