കെ.ആർ. നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ; ഉന്നതതല കമ്മീഷൻ ജനുവരി മൂന്നിന് തെളിവെടുക്കും

കോട്ടയം കെ.ആർ. നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ജനുവരി മൂന്നിന് തെളിവെടുക്കും. വിഷയത്തെ കുറിച്ച് പഠിക്കാൻ സർക്കാർ രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്.രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ  പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് രണ്ടംഗ ഉന്നതതല കമ്മീഷനെ  സർക്കാർ നിയമിച്ചത്. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭ സെക്രട്ടറിയുമായ ഡോ. എൻ.കെ. ജയകുമാർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. കമ്മീഷൻ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

ഈ സാഹചര്യത്തിൽ ജനുവരി മൂന്നിന് രണ്ടംഗ കമ്മീഷൻ  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തും. ആദ്യം പരാതിക്കാരായ വിദ്യാർത്ഥികളെ കണ്ട് മൊഴിയെടുക്കും. തുടർന്ന് ആധ്യാപകരെയും,ജീവനക്കാരെയും കാണും. ആരോപണ വിധേയനായ ഡയറക്ടർ ശങ്കർ മോഹനൻ്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.  കളക്ടറിൻ്റെ ഉത്തരവിനെ തുടർന്ന് നിലവിൽ  ജനുവരി 8 വരെ കോളേജും ഹോസ്റ്റലും അടച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News