റഷ്യൻ തന്ത്രപ്രധാന മേഖല വീണ്ടും ആക്രമിച്ച് യുക്രെയിൻ

ഒരു മാസത്തിനിടയിൽ രണ്ടാം തവണ റഷ്യയിലെ ഏംഗൽസ് വ്യോമത്താവളം ആക്രമിച്ച് യുക്രെയിൻ. ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ അടക്കം സൂക്ഷിച്ച തന്ത്രപ്രധാന മേഖലയ്ക്ക് സമീപത്തായി പറന്ന യുക്രേനിയൽ ഡ്രോൺ റഷ്യ തകർത്തു.

യുക്രേനിയൻ നഗരങ്ങളെയും തന്ത്ര പ്രധാന മേഖലകളെയും ലക്ഷ്യമാക്കിയുള്ള ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ തൊടുക്കുന്ന പ്രധാന സൈനിക കേന്ദ്രമാണ് ഏംഗൽസ് വ്യോമതാവളം. സംഭവത്തിൽ വിമാനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എയർബേസിൽ ഉണ്ടായ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല.

റഷ്യയുടെ ന്യൂക്ലിയർ ആയുധ ശേഖരം ഉൾക്കൊള്ളുന്ന പ്രധാന എയർബേസുകളിൽ ഒന്നായ ഏംഗൽസ് വ്യോമതാവളം മോസ്കോയിൽ നിന്ന് ഏകദേശം 450 മൈൽ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. യുക്രെയിൻ അതിർത്തിയിൽ നിന്ന് നൂറു മൈൽ ദൂരത്താണ് എയർ ബേസിന്റെ സ്‌ഥാനം.

യുക്രെയിൻ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. യുക്രേനിയൻ ഡ്രോണുകൾ ഈ മാസം ആദ്യ വാരത്തിലും ഏംഗൽസ് വ്യോമതാവളം ആക്രമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News