അന്യമതസ്ഥർക്ക് ആശംസകൾ നൽകുന്നത് വിലക്കുന്ന ഒരു മതഗ്രന്ഥവുമില്ല: മുസ്ലിം വേൾഡ് ലീഗ്

ക്രിസ്തുമത വിശ്വാസികൾക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്ന് വ്യക്തമാക്കി മുസ്ലിം വേൾഡ് ലീഗ്.ക്രിസ്മസ് ആശംസകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മുസ്ലിം വേൾഡ് ലീഗ് പ്രതികരിച്ചിരിക്കുന്നത്.അന്യ മതസ്ഥർക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലിം മത വിശ്വാസികളെ ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ ഇസ പറഞ്ഞു.

വിഷയത്തെ അടിസ്ഥാനമാക്കിയാണ് എതിർപ്പ് അറിയിക്കേണ്ടത്.അല്ലാതെ അനുമാനങ്ങൾക്ക് അനുസരിച്ചല്ല ഏതെകിലും കാര്യം എതിർക്കപ്പെടേണ്ടത് എന്ന് അദ്ദേഹം അറിയിച്ചു.

മറ്റ് മതസ്ഥരുടെ വിശേഷ ദിവസങ്ങളിൽ ആശംസകൾ കൈമാറുന്നത് സംബന്ധിച്ച് ഫത്‌വകൾ പുറപ്പെടുവിച്ചത് ഇസ്ലാമിക ലോകത്തെ മുതിർന്ന പണ്ഡിതന്മാരാണ്. ക്രിസ്ത്യമത വിശ്വാസികൾക്ക് ആശംസകൾ നൽകുന്നതിൽ നിന്നും നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്നും മുഹമ്മദ് അൽ ഇസ ചൂണ്ടിക്കാട്ടി. നിയമശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് ശരിയത്തിൽ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു..

അന്യ മതസ്ഥർക്ക് ആശംസകൾ നൽകുന്നത് നിരോധിക്കുന്ന ഒരു മതഗ്രന്ഥവും ഇല്ല. ഒരു മുസ്ലീം ഇതരമതക്കാരെ അഭിവാദ്യം ചെയ്യുമ്പോൾ, അവൻ മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നു എന്നല്ല അർത്ഥമെന്നും അൽ ഇസ പറഞ്ഞു. ലോകത്ത് സഹവർത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശംസകളുടെ ഉദ്ദേശം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News