ഗുജറാത്ത്‌ തീരത്ത് ആയുധങ്ങളും, മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ

ഗുജറാത്ത് തീരാതിർത്തിയിൽ പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ .ബോട്ടിൽ നിന്നും ആയുധങ്ങളും 300 കോടി രൂപയുടെ 40 കിലോയോളം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന 10 പേരും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലാണ്.

ഗുജറാത്ത് എ ടി എസിന്റെ ഇൻറലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച രാത്രി തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ തീര അതിർത്തിക്കടുത്തുച്ച് അൽ സൊഹയിൽ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു. നിലവിൽ ബോട്ടും കസ്റ്റഡിയിലായവരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ഒഖയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News