രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെതിരെ ഏകപക്ഷീയമായ വിജയം നേടി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ രാജസ്ഥാനെ തകർത്തത്.കളി ഒന്നാം പകുതി പിന്നിട്ടപ്പോൾ 5-0 എന്ന നിലയിൽ കേരളം ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. വിഘ്നേഷും നരേഷും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ഒന്നാം പകുതിയിൽ ടീമിനായി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാൻ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളം ആറാം മിനിട്ടിൽ ഗിൽബർട്ട് നേടിയ ഗോളിലൂടെ അക്കൗണ്ട് തുറന്നു.പിന്നാലെ പന്ത്രണ്ടാം മിനുട്ടിലും ഇരുപതാം മിനുട്ടിലും വിഘ്‌നേഷും ലക്ഷ്യം കണ്ടു.ഇരുപത്തിമൂന്നാം മിനുട്ടിലും മുപ്പത്തിയാറാം മിനുട്ടിലും നരേഷിൻ്റെ ഷോട്ടുകൾ കൂടി രാജസ്ഥാൻ്റെ വലകുലുക്കി.

രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളിലൂടെ റിസ്വാൻ അലി കേരളത്തിൻ്റെ വിജയം ആധികാരികമാക്കി.അൻപത്തിയഞ്ചാം മിനിട്ടിലും എൺപതാം മിനിട്ടിലും റിസ്വാൻ ഗോൾ നേടിയതോടെ രണ്ടാം പകുതിയും കേരളത്തിൻ്റെ സമ്പൂർണ്ണ ആധിപത്യമായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News