തങ്കയങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ ആചാരപൂർവ്വം സ്വീകരണം

മണ്ഡലപൂജയ്ക്കു ഒരുങ്ങി ശബരിമല.തങ്കയങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ ആചാരപൂർവ്വം സ്വീകരണം നൽകി.തങ്കയങ്കി
വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാൻ ആയിരങ്ങൾ ആണ് എത്തിയത് .

മഹാ ദീപാരാധനയ്ക്ക് തൊട്ടു മുമ്പാണ് തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേർന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ , ബോർഡ് അംങ്ങൾ തുടങ്ങിയവർ ചേർന്നാണ് പതിനെട്ടാം പടിക്ക് സമീപം ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്.

സോപാനത്തിൽ വെച്ച് തങ്ക അങ്കി തന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി ശേഷം തങ്കയങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു തങ്കയങ്കി വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്കു അവസരം ലഭിച്ചു.

നാളെ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്ക് ശേഷം രാത്രിയോടെ ഹരിവരാസനം പാടി നടയടക്കും. ഡിസംബർ 30നാണ് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News