സ്കൂളിലെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണു; ഗുജറാത്തില്‍ എട്ടുവയസ്സുകാരി മരിച്ചു

സര്‍ക്കാര്‍ സ്‌കൂളിന്റെ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് എട്ടു വയസ്സുകാരി മരിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രാമപുര ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച മരിച്ചു.

സ്‌കൂളിന്റെ വമ്പന്‍ ഇരുമ്പുഗേറ്റ് ഇളകി സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. കുട്ടിയുടെ മരണത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദഹോദ് റൂറല്‍ പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News