രാജ്യത്ത് കൊവിഡ് ജാഗ്രത തുടരുന്നു; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് ഒമൈക്രോൺ ഉപവകഭേദമായ ബി എഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. നിലവിൽ അന്താരാഷ്ട്ര യാത്രികരിൽ 2 ശതമാനം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അതിനിടെ രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ക്വാറെന്റൻ ചെയ്തിട്ടുണ്ട്. 

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (IMA ) ചർച്ച നടത്തി കൊവിഡ് സാഹചര്യവും തയാറെടുപ്പുകളും വിലയിരുത്തി . നാളെ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ കേന്ദ്രസർക്കാർ മോക്ഡ്രിൽ നടത്തും. എന്നാൽ മുൻ കരുതൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷനും കൊവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൈന,ജപ്പാൻ,ദക്ഷിണകൊറിയ,ഹോങ് കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡിന്‍റെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News