ഗുജറാത്തിൽ സൈനികനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ഗുജറാത്തിലെ നദിയാദിൽ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ്റെ മകൾ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർത്ഥിയായ 15 കാരനാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് സൈനികനെ തല്ലിക്കൊന്നത്.സംഭവത്തിൽ പൊലീസ് കേസെടുത്തു.

വിഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് കേന്ദ്രങ്ങൾ അറിയിച്ചു.തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here