ചൈനീസ് നുഴഞ്ഞ് കയറ്റത്തിന് പിന്നിൽ ഹിമാലയൻ സ്വർണ്ണം; റിപ്പോർട്ടുമായി ഐപിസിഎസ്‌സി

ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലെ അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിന് കാരണം ഹിമാലയൻ ഔഷധമായ ‘കീഡ ജഡി’ (കോർഡിസെപ്‌സ്) ആണെന്ന് ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ .ഹിമാലയം സ്വർണ്ണം എന്നറിയപ്പെടുന്ന ഈ അത്യപൂർവ്വ ഔഷധം ശേഖരിക്കുന്നതിനാണ് ചൈനീസ് സൈന്യത്തിൻ്റെ നുഴഞ്ഞ് കയറ്റമെന്നാണ് ഐപിസിഎസ്‌സി റിപ്പോർട്ടിൽ പറയുന്നത്.

ചൈനയിൽ ഏറെ ആവശ്യക്കാരുള്ളതും എന്നാൽ വൻ വിലയുള്ളതുമായി ഒരു ഔഷധമാണ് കോർഡിസെപ്സ്. കാറ്റർപില്ലർ ഫംഗസ് എന്നും ഇത് അറിയപ്പെടുന്നു.കോർഡിസെപ്സ് സാധാരണയായി തെക്കുപടിഞ്ഞാറൻ ചൈനയിലെയും ഇന്ത്യൻ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയർന്ന പ്രദേശത്തുമാണ് കാണപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഇതിന് കിലോയ്ക്ക് ഏകദേശം 20 ലക്ഷം രൂപയാണ് വില. ചൈനയാണ് ഏറ്റവും വലിയ കയറ്റുമതിക്കാരും ഉൽപാദകരും. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കോർഡിസെപ്സിസിന്റെ ലഭ്യത ചൈനയിൽ കുറഞ്ഞു. എന്നാൽ ഇന്ത്യൻ ഭാഗത്ത് ഇവയുടെ ഉൽപാദനം കുറഞ്ഞില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ചൈനയിലും നേപ്പാളിലും ഈ അപൂർവ്വ ഔഷധം ‘യാർസഗുംബ’ എന്നും ഇന്ത്യയിൽ ‘കീഡ ജഡി’ എന്നും അറിയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News