കൊല്ലം ബീച്ചിൽ 5 പേർ തിരയിൽപ്പെട്ടു; ഒരു മരണം

കൊല്ലം ബീച്ചിൽ രണ്ടു സംഭവങ്ങളിലായി അഞ്ചുപേര്‍ തിരയിൽപ്പെട്ടു. ഒരാള്‍ മരിച്ചു. വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബീച്ചിന്റെ പടിഞ്ഞാറ് ഭാ​ഗത്ത് തിരയിൽപ്പെട്ട എഴുപതുകാരനാണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ട് അപകടങ്ങളും. ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് തിരയിൽപ്പെട്ട വൃദ്ധനെ വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.ഇതേസമയം തന്നെ കുണ്ടറ പടപ്പക്കര സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ ബീച്ചിലെ സ്റ്റേജിന്റെ ഭാ​ഗത്ത് തിരയിൽപ്പെട്ടു. കൈ കോര്‍ത്ത് കാല് നനയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തിരയിൽപ്പെട്ടവരെ അവിടെയുണ്ടായിരുന്ന വ്യാപാരി ഷിബുവും വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തി.

ക്രിസ്തുമസ് ദിനത്തിൽ അമ്മയും മകളും തിരയിൽപ്പെട്ടിരുന്നു. ഇവരെയും പ്രദേശവാസികള്‍ രക്ഷിച്ചിരുന്നു. അവധി ദിനമായതിനാൽ ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. അതീവ അപകട സാധ്യതയുള്ള ബീച്ചിൽയ സുരക്ഷയുറപ്പാക്കാൻ കൂടുതൽ പൊലീസിനെയും ലൈഫ് ​ഗാര്‍ഡുമാരെയും നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News