
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തില്‍ പങ്കാളികളാവാൻ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി, രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരെയാണ് യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തെ പ്രധാന നേതാക്കളെയെല്ലാം യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് അറിയിച്ചു. ആളുകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ ഉന്നയിക്കാന്‍ അനുമതിയില്ലാത്ത കാലത്ത്, ജനങ്ങളുടെ മനസ്സറിയാനുള്ള ഏകമാര്‍ഗം ഭാരത് ജോഡോ യാത്രയാണ്. നിലവിലെ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ക്കെല്ലാം ഒരേ അഭിപ്രായമായതിനാലാണ് നേതാക്കളെ ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ യാത്രയ്ക്ക് നിലവില്‍ വിശ്രമമാണ്. ഗാസിയാബാദിലെ ലോനിയില്‍ വെച്ച് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ഭാഗ്പത്, ഷാംലി വഴി ഹരിയാനയിലേക്ക് പ്രവേശിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here