പ്രധാനമന്ത്രി നരേന്ദ്ര മോദി – മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നാളെ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച്ച നടത്തും . രാവിലെ 10 :30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച്ച. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന കെ- റെയിൽ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും എന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൂടുതൽ കേന്ദ്ര സഹായമടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.ഒപ്പം
ബഫര്‍ സോണ്‍ സംബന്ധിച്ച കാര്യങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

അതേ സമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് വേണ്ടിയാണ് മുഖ്യമന്ത്രി സമയം തേടിയിട്ടുള്ളത്.സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി ബുധനാഴ്ച്ച വരെ ദില്ലിയിൽ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News