2.29 കോടി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കണ്ടൻ്റുകൾക്കെതിരെ നടപടിയെടുത്ത് ഫേസ്ബുക്കിൻ്റെ മാതൃ കമ്പനി

ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും അക്കൗണ്ടുകളിലെ കണ്ടന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഇന്ത്യന്‍ ഉപയോക്താക്കളില്‍ ചിലര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ക്കെതിരെ മെറ്റ നടപടിയെടുത്തതായിട്ടാണ് സൂചന. അതോടൊപ്പം കമ്പനി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിക്കുന്ന കണ്ടന്റുകള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.2.29 കോടിയിലധികം കണ്ടന്റുകള്‍ക്കെതിരെയാണ് മെറ്റ നടപടിയെടുത്തിരിക്കുന്നത്.

നവംബറില്‍ കമ്പനി എടുത്ത നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യയിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതിനെപ്പറ്റി പറയുന്നത്. റിപ്പോര്‍ട്ടിലെ ഡേറ്റ അനുസരിച്ച് ഫേസ്ബുക്കിലെ 1.95 കോടിയിലധികവും ഇന്‍സ്റ്റാഗ്രാമിലെ 33.9 ലക്ഷം കണ്ടന്റുകള്‍ക്കെതിരെയും കമ്പനി നടപടിയെടുത്തു. ഇതില്‍ 1.49 കോടി പോസ്റ്റുകളും സ്പാമാണ്. നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട 18 ലക്ഷം കണ്ടന്റുകളുമുണ്ട്.

അക്രമം, മുറിവേല്‍പ്പിക്കലുമായി ബന്ധപ്പെട്ടുള്ള 12 ലക്ഷം പോസ്റ്റുകളും കമ്പനി എടുത്തുകളഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 10 ലക്ഷം കണ്ടന്റുകളും, അക്രമാസക്തമായ 7.27 ലക്ഷം പോസ്റ്റുകളും എടുത്തുകളഞ്ഞു. കൂടാതെ 7.12 ലക്ഷം പോസ്റ്റുകള്‍ മുതിര്‍ന്നവരുടെ നഗ്നത, ലൈംഗിക കണ്ടന്റുകള്‍ എന്നിവയാണ് ഉള്ളത്. ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട 4.84 ലക്ഷം പോസ്റ്റുകളും കമ്പനി മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News