മൂന്ന് സംസ്ഥാനങ്ങളിൽ മുന്നൊരുക്കവുമായി കോൺഗ്രസ്

മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. മേഘാലയ, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് പാർട്ടി തയ്യാറെടുപ്പുകൾ തുടങ്ങിയത്.

അടുത്ത വർഷം ഈ മൂന്ന് സംസ്ഥാനങ്ങളിലായിരിക്കും ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. മൂന്നിടത്തേക്കും നിരീക്ഷകരെ നിയോഗിച്ചതായി കോൺഗ്രസ് അറിയിച്ചു.മുകുൾ വാസ്‌നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ബെന്നി ബഹന്നാൻ എംപിയ്ക്കാണ് കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് ചുമതല നൽകിയിരിക്കുന്നത്. മേഘാലയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയാണ് ബെന്നി ബഹന്നാന് നൽകിയിട്ടുള്ളത്.തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like