പൊൻകുന്നത്ത് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു

പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത് കവല സ്വദേശി അനുമോഹൻ എന്നിവരാണ് മരിച്ചത്.

നവംബർ 30 ന് പൊൻകുന്നം പാലാ റോഡിൽ രണ്ടാം മൈലിന് സമീപമാണ് അർജുൻ ഓടിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചത്.ഈ അപകടത്തിൽ അർജുന് ഒപ്പമുണ്ടായിരുന്ന ബന്ധു ലേഖ മരിച്ചിരുന്നു. ആന്തരിക അവയവങ്ങൾ ക്ഷതമേറ്റ അർജുൻ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിരുന്നു.

കഴിഞ്ഞ 23ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെയാണ് അനുമോഹൻ്റെ ബൈക്കിൽ കാറിടിച്ചത്.ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ചേപ്പുംപാറക്ക് സമീപം വെച്ചായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. അനുവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ കളർ ലാബിലെ ജീവനക്കാരനായിരുന്നു അനുമോഹനൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like