ശത്രുക്കളുടെ തല പച്ചക്കറി അരിയുന്നത് പോലെ അരിഞ്ഞു കളയണം; ബിജെപി എം പി പ്രഗ്യാസിംഗ്‌

കൊലവിളി പ്രസംഗവുമായി മധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി എം പി പ്രഗ്യാസിംഗ്‌  താക്കൂർ. ശിവമോഗയിൽ ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവേ ആണ് പ്രഗ്യാസിംഗ്‌  കൊലവിളി പ്രസംഗം നടത്തിയത്.

മുസ്ലീങ്ങൾക്ക് ലവ്ജിഹാദിന്റെ പാരമ്പര്യമുണ്ട്, സാധാരണ നിലയിൽ പ്രണയിക്കുമ്പോഴും  അവർ അതിൽ  ലവ്  ജിഹാദ് ചെയ്യുന്നു. തങ്ങളെയും, തങ്ങളുടെ അന്തസ്സിനെയും ആക്രമിക്കുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശം ഉണ്ട്. നമ്മുടെ വീടുകളിലെ  പെൺകുട്ടികളെ സുരക്ഷിതരായി വളർത്തണം. അവരെ സംസ്കാരമുള്ളവരായി വളർത്തണം. ലവ്ജിഹാദ്  നടത്തുന്നവർക്കെതിരെ  തക്കതായ മറുപടി നൽകണം. നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ തയാറാക്കി വെക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറി അരിയുന്ന  കത്തികൾ എങ്കിലും മൂർച്ച കൂട്ടി വെക്കുക. നിങ്ങളുടെ വീടുകളിലെ പെൺകുട്ടികളെ
ലവ്ജിഹാദ് നടത്തുന്ന ശത്രുക്കളുടെ തല  പച്ചക്കറി അരിയുന്നത് പോലെ അരിഞ്ഞു കളയണം  എന്നും ബിജെപി എം പി പ്രഗ്യാസിംഗ്‌ ആഹ്വാനം ചെയ്തു.

ഹിന്ദു സംഘടനാ പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു  പ്രഗ്യാസിംഗ്‌ താക്കൂറിന്റെ വിദ്വേഷ പരാമർശം.  മുമ്പും നിരവധി തവണ വിവാദ-വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ബി ജെ പി നേതാവാണ് പ്രഗ്യാസിംഗ് താക്കൂര്‍. പത്തുപേരുടെ ജീവന്‍ അപഹരിച്ച മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ ബി ജെ പി  എംപി പരസഹായമില്ലാതെ നടക്കാനാകില്ലെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ നിന്ന് ജാമ്യം നേടിയെടുത്തത്. എന്നാല്‍ ഇവര്‍  നൃത്തം ചെയ്യുന്നതിന്റെയും  കബഡി കളിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നത് വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News