
സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം ഉണ്ട്. തെക്കന്‍ മധ്യ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.
കേരളം, ലക്ഷദ്വീപ്, തമിഴ്നാട് തീരങ്ങളില്‍ 60 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നതായാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.
ഇത് തെക്കു കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here