കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം കുമ്മിളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്. യുവതിയെ പുലര്‍ച്ചെ ആറുമണിയോടെ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം ജന്നത്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയതായി ബന്ധുക്കള്‍ പറഞ്ഞു. അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News