സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍; ഗവര്‍ണര്‍ നിയമോപദേശം തേടി

സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കുന്നതടക്കം ഉള്‍പ്പെടുന്നതാണ് ബില്‍.

തനിക്കെതിരായ ബില്ലായതിനാല്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് തീരുമാനിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. ജനുവരി രണ്ടിനാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ തിരിച്ചെത്തുക.

ഇതിനുശേഷം ബില്‍ രാഷ്ട്രപതിക്ക് അയക്കണോ എന്ന കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസ്സാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News