മണ്ണിടിക്കുന്നതിനിടയിൽ ടിപ്പർ മറിഞ്ഞു; മണ്ണിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

മണ്ണിടിക്കുന്നതിനിടയിൽ ടിപ്പർ മറിഞ്ഞു.മണ്ണിനടിയിൽപ്പെട്ട യുവാവിന് ദാരുണമരണം. വിളപ്പിൽശാല മലപ്പനംകോട് കടുക്കാനിനവിള പുത്തൻ വീട്ടിൽ മോഹനദാസ്(39) ആണ് അപകടത്തിൽ മരിച്ചത്.

വെള്ളനാട് പുനലാലിൽ ഇന്നലെ രാത്രിയാണ് സംഭവം. പുനലാലിൽ  ഗ്ലാഡ്സ്റ്റന് മണ്ണിടിച്ച് മറ്റൊരു പുരയിടത്തിലേയ്ക്ക് ഇടുന്ന ജോലി ചെയ്യുകയായിരുന്നു മോഹന ദാസ്. ടിപ്പർ ലോറിയ്ക്ക് മോഹനദാസ് സൈഡ് പറയുന്നതിനിടയിൽ ലോറിയുടെ ടയർ മണ്ണിൽ പുതഞ്ഞു.ഈ സമയം ലോറി ചരിഞ്ഞ് മോഹൻദാസിൻ്റ്  പുറത്ത് തട്ടി താഴേയ്ക്ക് വീണു.വാഹനം മറിഞ്ഞെങ്കിലും ലോറിയിലെ മണ്ണ് മോഹനദാസിന്റെ പുറത്തേയ്ക്ക് ആണ്  പതിച്ചത്.

അതേസമയം, പ്രദേശവാസികൾ ഏറെപണിപ്പെട്ട് ഇയാളെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News