ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രിൻസിപ്പാൾ അറസ്റ്റിൽ

ഛത്തീസ്‌ഗഢിലെ സാരംഗഡ്-ബിലൈഗഡ് ജില്ലയിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്രിൻസിപ്പാളിനെ  പൊലീസ് അറസ്റ്റ് ചെയ്തു. സാരംഗഡ് – ബിലൈഗഡ് ജില്ലയിലെ സരിയ തഹസിലിന് കീഴിലുള്ള ഗവണ്മെന്റ് സ്‌കൂൾ പ്രിൻസിപ്പാൾ  ഗജേന്ദ്ര പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ വിദ്യാർത്ഥിനി പ്രിൻസിപ്പാളിന്റെ മോശം പെരുമാറ്റത്തെ കുറിച്ച്  ബന്ധുക്കളോട് പറയുകയായിരുന്നു. തുടർന്നു ഗ്രാമവാസികൾ യോഗം ചേർന്ന് പ്രിൻസിപ്പാളിനെ വിളിച്ചു വരുത്തി സംഘം ചേർന്ന് മർദ്ദിക്കുകയും പ്രതി സ്കൂളിനകത്തേക്ക് രക്ഷപ്പെട്ടോടുകയും ചെയ്തു.

സംഭവത്തെക്കുറിച്ചറിഞ്ഞ പൊലീസ്  സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തുവെങ്കിലും  ഗ്രാമവാസികൾ  പ്രതിയെ ആക്രമിക്കുകയും പൊലീസിനെ തടഞ്ഞു വെക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് കൂടുതൽ സേന സ്ഥലത്തെത്തിയാണ് രാത്രി 12 മണിയോടെ  അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

പ്രതിക്കെതിരെ കർശന നടപടി എടുക്കുമെന്ന്  എ എസ് പിയും, എസ് പിയും അടക്കമുളള ഉദ്യോഗസ്ഥർ   ഗ്രാമവാസികൾക്ക് ഉറപ്പു നൽകി. പ്രതിക്കെതിരെ സെക്ഷൻ 354 പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News