കാരശ്ശേരിയിൽ തെരുവുനായ ആക്രമണം; 2 കുട്ടികൾക്ക് പരുക്ക്

കോഴിക്കോട് കാരശ്ശേരിയിൽ തെരുവുനായയുടെ ആക്രമത്തിൽ രണ്ടു കുട്ടികൾക്ക് പരുക്ക്. കാരശ്ശേരിപഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ അക്രമം.

രാവിലെയാണ് കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിൽ തെരുവുനായ അക്രമം നടന്നത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫാ ഷെറിൻ (8) , മുഹമ്മദ് കുട്ടിയുടെ മകൻ അഹമ്മദ് ഷാൻ (12) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു ഇരുവർക്കും തെരുവ് നായ കടിയേറ്റത്.

അതേസമയം,നായയുടെ കടിയേറ്റ ഇരുവരെയും ആശുപത്രിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ ഷിഫാ ഷെറിനെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ നിന്നും പ്രാഥമിക ചികിത്സനൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here