സിപിഐഎം പിബിയില്‍ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകും:യെച്ചൂരി

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ചയാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളും ജനുവരി അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചയാകുമെന്നും യെച്ചൂരി വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യം, കേന്ദ്രകമ്മിറ്റി എന്നിവയ്ക്ക് പുറമെ പ്രധാനപ്പെട്ട സംഘടനാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി സൂചന.

സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന കെ- റെയില്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും സൂചന. ഇതിനുപുറമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൂടുതല്‍ സഹായമടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. രണ്ടുദിവസത്തെ പി ബി യോഗത്തില്‍ പങ്കെടുക്കുവാന്‍ ദില്ലിയില്‍ എത്തിയതാണ് മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here