പ്രകൃതി വിരുദ്ധ പീഡനം; തൃശ്ശൂരിൽ പോക്സോ കേസ് പ്രതിയ്ക്ക് 15 വർഷം കഠിന തടവ് ശിക്ഷ

തൃശ്ശൂരിൽ പോക്സോ കേസ് പ്രതിയ്ക്ക് 15 വർഷം കഠിന തടവും 75000 രൂപ പിഴയും കോടതി വിധിച്ചു. അയൽവാസികളായ കുട്ടികളെ ഭീക്ഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്കാണ് 15 വർഷം ശിക്ഷ വിധിച്ചത്.

കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിലിനാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. അതേസമയം, 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസികളായ 12 ഉം 13 ഉം വയസ്സുള്ള 4 ആൺകുട്ടികളെയാണ് ഭാര്യവീട്ടിലെ ടെറസ്സിലും ഹാളിലും വെച്ച് പല ദിവസങ്ങളായി ഇയാൾ പീഡിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here