എയർഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മസ്ക്കറ്റിലേക്കുള്ള എയർഇന്ത്യ വിമാനം മണിക്കൂറുകൾ വൈകിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സാങ്കേതിക പ്രശ്നം പരിഹരിച്ച് വിമാനം . മസ്ക്കറ്റിലേക്ക് പുറപ്പെട്ടു.

തിരുവനന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് മണിക്കൂറുകൾ വൈകിയത്. രാവിലെ 7.25നായിരുന്നു വിമാനം. പിന്നീട് 9.20 ലേക്ക് സമയം പുനക്രമീകരിച്ചു.

9 മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് അറിയിപ്പ് നൽകി. ഇതോടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. ഒടുവിൽ സാങ്കേതിക പ്രശ്നം പരിഹരിച്ച് ഉച്ചയ്ക്ക് 2.30 ഓടെ വിമാനം മസ്ക്കറ്റിലേക്ക് തിരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News