
മുന്‍ മന്ത്രിയും ഉടുമ്പൻചോല എംഎല്‍എയുമായ എം എം മണിയെ നടുറോഡിൽ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ചതായി പരാതി. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ നിന്ന് രാജാക്കാട്ടിലേക്ക് പോവുകയായിരുന്നു എം.എല്‍.എക്ക് നേരെയാണ് അധിക്ഷേപം ഉണ്ടായത്. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണിനെതിരെ രാജാക്കാട് പൊലീസ് കേസെടുത്തു. എം.എല്‍.എയുടെ ഗണ്‍മാന്‍റെ പരാതിയാണ് പൊലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ;
കുഞ്ചിത്തണ്ണിയില്‍ നിന്ന് രാജാക്കാട്ടിലേക്ക് പോകുന്നതിനിടയില്‍ കുഞ്ചിത്തണ്ണി സ്വദേശിയായ അരുണിന്‍റെ വാഹനത്തെ എം.എം.മണിയുടെ വാഹനം മറികടന്നു. ഇതില്‍ ക്ഷുഭിതനായ അരുണ്‍ എം.എല്‍.എയുടെ വാഹനത്തെ പിന്തുടര്‍ന്നു. എംഎല്‍.എയുടെ വാഹനം മറികടന്ന അരുണ്‍ റോഡിന് കുറുകെ വാഹനമിട്ട് എം.എം.മണിയെ തടഞ്ഞു. പിന്നീട് എം.എം.മണിക്ക് നേരെ അസഭ്യം പറയുകയായിരുന്നു. എം.എല്‍.എയുടെ ഗണ്‍മാന്‍റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here