
കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍ നല്‍കിയാണ് ജോര്‍ജീന റോഡ്രിഗസ് റൊണാൾഡോയെ ഞെട്ടിച്ചത്. മക്കള്‍ക്കൊപ്പം പോര്‍ച്ചുഗലിലായിരുന്നു ക്രിസ്തുമസ് ആഘോഷം.
കോടികൾ വിലമതിക്കുന്ന റോള്‍സ് റോയിസില്‍ കുടുംബാംഗങ്ങൾക്കൊപ്പം റൊണാള്‍ഡോ സഞ്ചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി. വീഡിയോ ജോര്‍ജീന തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ക്രിസ്റ്റ്യാനോ കാര്‍ കണ്ട് അത്ഭുതപ്പെടുന്നതും വീഡിയോയിലുണ്ട് . ഇന്‍സ്റ്റാഗ്രാം മോഡലാണ് ജോര്‍ജീന. ഒരു പരസ്യത്തില്‍ നിന്നും ഈടാക്കുന്നത് എട്ടരലക്ഷം യൂറോയാണ്.
View this post on Instagram
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here