കൊവിഡിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചർച്ചയായി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് ഭീഷണിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡ് വീണ്ടും ഭീഷണിയായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്‍റിന് അടുത്തുള്ള സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കൊവിഡ് ഭീഷണിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു.

കേന്ദ്ര പദ്ധതികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി കേന്ദ്ര പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചീഫ് സെക്രട്ടറി വി.പി.ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളത്തിന്‍റെ കഥകളി ശില്പം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കിയ മുഖ്യമന്ത്രി പുതുവത്സര ആശംസകളും അറിയിച്ചു. പ്രധാനമന്ത്രി തിരിച്ചും ആശംസകള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like