ചാൻസലർ ബില്ല്: ഗവർണർ നിയമോപദേശം തേടി

ചാന്‍സലര്‍ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്ന ബില്ലിനെ സംബന്ധിച്ച് നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോടാണ് ഗവർണർ നിയമോപദേശം തേടിയിരിക്കുന്നത്. നിലവിൽ ബില്‍ വിശദമായി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് ഗവര്‍ണർ.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ബില്ലില്‍ പറയുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടാൽ  മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളു.  ജനുവരി 3ന് സംസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ  നിയമോപദേശം  പരിശോധിച്ചശേഷം തുടര്‍ നടപടി കൈക്കൊള്ളാനാണ് സാധ്യത.

വിഷയം  സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും  ചര്‍ച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട് . ബില്ലില്‍ ഗവർണർ  തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയാണെങ്കിൽ ബിൽ പ്രാബല്യത്തിൽ വരുന്നത് നീളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News