കുവൈത്തിൽ പുകവലിച്ചാൽ കൈപൊള്ളും

രാജ്യത്തെ പുകവലിക്കാരുടെ നിരക്ക് വർദ്ധിക്കുന്നതായി കുവൈത്ത്  ആരോഗ്യ വിദഗ്ധർ. പ്രധാനമായും ഇ – സിഗററ്റ് ശീലം 2022-ൽ രാജ്യത്തിൽ  500 മില്യണിലധികം നഷ്ടമുണ്ടാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് ഇ-പുകവലിക്കുന്നവരിൽ വിഷാദരോഗം 2.4 ശതമാനം വർദ്ധിക്കുന്നതായി കുവൈറ്റിൽ നടന്ന ഒരു വർക്ക് ഷോപ്പിൽ ഡോ.മറിയം അൽ ഒതേബി പറഞ്ഞു.

” പുകവലി ഉപേക്ഷിക്കാനുള്ള ഒരു മാർഗമല്ല ഇ-സിഗററ്റുകളുടെ ഉപയോഗമെന്നും ഡോ. അൽ ഒറ്റെബി കൂട്ടിച്ചേർത്തു.കുവൈത്തിലെ കുട്ടികളിലും യുവാക്കളിലും പുകവലി വർധിച്ചുവരികയാണെന്നും 13 മുതൽ 15 വയസ്സുവരെയുള്ളവരിൽ 28 ശതമാനം പേർ പുകവലിക്കുന്നുണ്ടെന്നും 12 ശതമാനം പെൺകുട്ടികൾ ദിവസവും പുകവലിക്കുന്നുണ്ടെന്നും അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ലോകത്തിലെ മരണങ്ങളുടെ പ്രധാന കാരണം പുകയില ആസക്തിയാണെന്ന് അറബ് അസോസിയേഷൻ ഫോർ പ്രിവൻഷൻ ഓഫ് ഡ്രഗ്‌സ് ആൻഡ് അഡിക്ഷൻ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ സലേഹ്  പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here