ഇ.പിക്കെതിരായ ആരോപണം മാധ്യമ സൃഷ്ടി: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി  എം.വി.ഗോവിന്ദന്‍ ദില്ലിയില്‍ പറഞ്ഞു. ഈ വിഷയത്തിൽ യാതൊരു ചർച്ചയും പിബിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മാധ്യമങ്ങളില്‍ സജീവമാണ്. വിഷയം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പട്ടിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് 30ന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും വിഡി സതീശന്‍ അറിയിച്ചു.

സംഭവം സിപിഐ എമ്മിന്‍റെ ആഭ്യന്തരകാര്യം എന്നായിരുന്നു മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിനിടെയാണ് ആരോപണം മാധ്യമ സൃഷ്ടി മാത്രമെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി തന്നെ വിശദീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here