കസ്റ്റംസിനെ വെട്ടിച്ചു കടന്നയാളെ സിഐഎസ്എഫ് കുടുക്കി; തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.കുഴമ്പുരൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 44.5 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഹരിയാന സ്വദേശി സമീർ അത്രിയാണ് 838.86 ഗ്രാം സ്വർണ്ണവുമായി പിടിയിലായത്.

ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു സമീർ .കസ്റ്റംസിന്റെ പരിശോധനയിൽ നിന്നും  ആദ്യം സമീർ രക്ഷപ്പെട്ടിരുന്നു. പിന്നീട്   ആഭ്യന്തര ടെർമിനൽ വഴി ഡൽഹിക്കു പോകാനൊരുങ്ങുമ്പോഴാണ് പിടിയിലാവുന്നത്.

ആഭ്യന്തര ടെർമിനലിൽ സെക്യൂരിറ്റി പരിശോധനയുടെ ഭാഗമായി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഹാൻഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ  ദേഹപരിശോധനയാണ് ഇയാളെ കുടുക്കിയത്.തുടർന്ന് കസ്റ്റംസെത്തി   നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ഇയാളുടെ അടിവസ്ത്രത്തിലുണ്ടായിരുന്ന പ്രത്യേക അറയിൽ കുഴമ്പുരൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News