പുടിൻ്റെ വിമർശകൻ ഇന്ത്യയിൽ കൊല്ലപ്പെട്ടു; മരണത്തിൽ ദുരൂഹത

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമർശകൻ്റെ മരണത്തിൽ ദുരൂഹത. റഷ്യൻ പ്രസിഡൻ്റിൻ്റെ വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവിനെയാണ്  ഒഡിഷയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഡിഷയിലെ റായഗഡ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വീണു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുകളിൽ നിന്ന് വീണ ആന്റോവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആന്റോവ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിക്കുന്നതിന് ദൃക്സാക്ഷികൾ ഉണ്ടെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആന്റോവിൻ്റെ സഹയാത്രികനായ വ്‌ളാഡിമിര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഡിസംബർ 21ന് റായഗഡ ഹോട്ടലിൽ നാല് റഷ്യക്കാർ മുറിയെടുത്ത നാലംഗ സംഘത്തിലുണ്ടായവരാണ് വ്‌ളാഡിമിറും ആൻ്റോവും. മുറിയെടുത്തതിൻ്റെ പിറ്റേന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് വ്‌ളാഡിമിർ മരിക്കുകയായിരുന്നു.

സുഹൃത്തിൻ്റെ മരണത്തെ തുടർന്ന് ആന്റോവ് കടുത്ത മാനസിക സമ്മർദ്ദ ത്തിലായിരുന്നുവെന്ന് റായഗഡ എസ്.പി വിവേകാനന്ദ ശർമ്മ പറഞ്ഞു. ഇന്ത്യയിലെത്തിയ നാല് റഷ്യക്കാരും അമിതമായി മദ്യപിക്കുന്നവരായിരുന്നു എന്ന്  ഇവരുടെ ഗൈഡ് ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ഭീകര പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി  പരസ്യമായി വിമർശനം നടത്തിയ വ്യക്തിയായിരുന്നു ആന്റോവ്. പിന്നീട് അദ്ദേഹം തൻ്റെ  പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. റഷ്യൻ പ്രസിഡൻ്റിൻ്റെ വിമർശകർ പല സ്ഥലത്തു വച്ചും അപകടങ്ങളിൽ പെട്ട് മരിക്കുന്നത് തുടർക്കഥയാവുന്നതാണ്  ആന്റോവിന്റെ മരണത്തിലും ദുരൂഹത സൃഷ്ടിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News