യാത്രപറയാനൊരുങ്ങി 2022… കായികലോകത്തിന് നഷ്ടം അനേകം

ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ആഘോഷത്തിരക്കിലേക്ക് നടന്നടുക്കാന്‍ പോവുകയാണ്. എന്നാല്‍ കായിക ലോകത്തിന് ഒട്ടേറെ നഷ്ടങ്ങള്‍ സമ്മാനിച്ച വര്‍ഷം കൂടിയാണ് ഇതിലൂടെ കടന്നുപോകുന്നത്. ലോകകായിക രംഗത്ത് രാജ്യങ്ങളെയും വന്‍കരകളെയും തങ്ങളുടേതായ കഴിവുകൊണ്ട് അടയാളപ്പെടുത്തിയ ലെജന്‍ഡുകളെയാണ് കളിക്കളത്തിന് ഈ വര്‍ഷം നഷ്ടമായത്.

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചും സമാനതകളില്ലാത്ത നഷ്ടം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇരട്ടപ്രഹരമായിരുന്നു ഈ വര്‍ഷം സംഭവിച്ചത്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണിനെയും ആന്‍ഡ്രൂ സൈമണ്ട്‌സിനെയും കളിക്കളത്തിന് നഷ്ടമായത്.

1964ലെ വാശിയേറിയ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്ന ചരണ്‍ജിത് സിംഗ് ജനുവരി 27ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം.
‘അയണ്‍ ഗ്ലൗസ്’ എന്ന് അറിയപ്പെട്ടിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റോഡ് മാര്‍ഷ്, ഗോള്‍ഫ് ദക്ഷിണാഫ്രിക്കന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍, മികച്ച ടെന്നീസ് പരിശീലകരിലൊരാളായിരുന്ന നിക്ക് ബൊലെറ്റിയേരി, പൗരാവകാശ പ്രവര്‍ത്തകനും ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമായിരുന്ന ബില്‍ റസ്സല്‍ തുടങ്ങി ഒട്ടനവധി നഷ്ടങ്ങളാണ് ഈ വര്‍ഷം ഏറ്റുവാങ്ങിയത്.

വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ഈ പ്രതിഭകളെ കായികലോകത്തിന്  മറക്കാന്‍ കഴിയില്ല. അത്രയേറെ ഓര്‍മ്മകളും അനുഭവങ്ങളും കായികലോകത്തിന് നല്‍കിയാണ് അവര്‍ യാത്രപറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News