
ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. എസ്ബിഐ മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
വികലമായ എം.പി.എസ്.എഫ് രൂപീകരണം പിന്‍വലിക്കുക, എസ്.ബി.ഐ ഐയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, ബാങ്ക് ശാഖകള്‍ അടച്ച് പൂട്ടുന്നത് അവസാനിപ്പിക്കുക, കരാര്‍ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉന്നയിച്ചു. എസ്.ബി.ഐ.ഇ. എഫ് സെക്രട്ടറി എന്‍.നിഷാന്ത് ധര്‍ണ്ണയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിശദീകരിച്ചു.
ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അനന്തകൃഷ്ണന്‍, എസ്.എല്‍.ദിലീപ്, ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാര്‍, എസ്.ബി.ഐ.ഇ. എഫ് സംസ്ഥാന ട്രഷറര്‍ ഡി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here