
കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന കുര്‍ബാന തര്‍ക്കത്തില്‍ ട്രോള്‍ പങ്കുവെച്ച് ജനപക്ഷം നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്. ഭാര്യാ പിതാവായ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാറിന്റെ ചിത്രം വെച്ച ട്രോളുപയോഗിച്ചാണ് ഫേസ്ബുക്കില്‍ അദ്ദേഹം സഭാതര്‍ക്കത്തെ പരിഹസിച്ചത്.
ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഈ ക്രിസ്മസുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോളുകളാണ് ഇത്… എറണാകുളം രൂപതയിലെ വിശ്വാസികളും, അവിശ്വാസികളും, തര്‍ക്കക്കാരും ആയിട്ടുള്ള മുഴുവന്‍ ആളുകളോടും ഒരു കാര്യം …….ഞങ്ങളൊക്കെ മാന്യമായി പള്ളിയില്‍ പോയി കുര്‍ബാന കൂടുന്ന വിശ്വാസികളാ …..അങ്ങോട്ട് തിരിഞ്ഞ് കുര്‍ബാന ചൊല്ലിയാലും,ഇങ്ങോട്ട് തിരിഞ്ഞ് കുര്‍ബാന ചൊല്ലിയാലും ഞങ്ങള്‍ക്കും,കര്‍ത്താവിനും ഒരു വിരോധവും ഇല്ല . ക്രിസ്ത്യാനിയെയും , സഭയെയും നാറ്റിക്കാന്‍ ഇതുകൂട്ട് പരിപാടിയുമായി ഇറങ്ങരുത്.
അപേക്ഷയാണ് ….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here