കായികം ഇനി പാഠ്യവിഷയം… കായികക്ഷമത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

സംസ്ഥാന സര്‍ക്കാരിന്റെ ‘കായികക്ഷമത മിഷന്‍’ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയം രണ്ടാംഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികക്ഷമത പദ്ധതിയോടെ പദ്ധതിയോടെ വിദ്യാലയങ്ങളില്‍ കായികം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാഠ്യഇനമായി മാറും. പദ്ധതിയുടെ തുടര്‍ച്ചയായി സ്‌പോര്‍ട്‌സില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

കായിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാങ്കേതിക വിദഗ്ധരെയും പരിശീലകരെയും വാര്‍ത്തെടുത്ത് മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് കായികം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. എ.എം.ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന്‍ എം.എല്‍ എ., ജില്ലാ പഞ്ചായത്ത് പ്രസിസന്റ് കെ.ജി.രാജേശ്വരി, നഗരസഭ അധ്യക്ഷ സൗമ്യരാജ്, എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News