വിറങ്ങലിച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

മരണം 60 കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രക്ഷാപ്രവർത്തകർക്ക്‌ സ്ഥലത്തെത്താൻ സാധിക്കാത്തത് മരണസംഖ്യ ഇനിയും ഉയർത്തിയേക്കും. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായി.

പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. വൈദ്യുത നിലയങ്ങൾ വ്യാപകമായി തകരാറിലായി. രണ്ടരലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel