ബൂസ്റ്റർ ഡോസ് എടുത്തവർ  നേസൽ വാക്സിൻ എടുക്കേണ്ടതില്ല

രാജ്യത്തിലെ പുതിയ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ്   നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്  കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് (എൻടിഎജിഐ) രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നേസൽ വാക്സിൻ ജനങ്ങൾക്കായി അവതരിപ്പിക്കുന്നത്. ബൂസ്റ്റർ ഡോസ് എടുത്തവർ ഇന്ത്യയുടെ നാസൽ വാക്‌സിൻ എടുക്കേണ്ടതില്ലെന്ന്  വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോക്ടർ എൻ. കെ. അറോറ ടെലിവിഷൻ  അഭിമുഖത്തിൽ പറഞ്ഞു.

നേസൽ വാസ്ക്സിൻ  മുൻകരുതൽ ബൂസ്റ്റർ ഡോസ് ആയാണ് കണക്കാക്കുന്നത്. മുൻകരുതൽ വാക്സിനോ , ബൂസ്റ്റർ ഡോസോ  എടുത്തവർ നേസൽ വാക്സിൻ സ്വീകരിക്കേണ്ടതില്ല.  നേസൽ വാക്സിൻ മുൻകരുതൽ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളതാണ് എന്ന് കൊവിഡ് വാക്സിൻ ടാസ്ക് ഫോഴ്‌സ് അംഗം ഡോക്ടർ എൻ. കെ. അറോറ എൻ.ഡി.ടി.വി ന്യൂസിനോട് പറഞ്ഞു.

കൊവിഡിനെതിരെ പുതിയ വാക്സിനുകൾ രൂപപ്പെടുത്തുന്നതിനും, പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ ( എൻടിഎജിഐ) കൊവിഡ് വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനാണ് ഡോ അറോറ.

ആളുകൾക്കിടയിൽ ആന്റിജൻ സിങ്ക് എന്നൊരു പ്രത്യക തരം അവസ്ഥയും പേടിയും രൂപപ്പെട്ടിട്ടുണ്ട്. നിർദേശിക്കുന്ന ഇടവേളകൾ പാലിക്കാതെ ആളുകൾ ആവർത്തിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്ന പ്രവണത പൊതുവെ  കണ്ടു വരുന്നുണ്ട്. ഇത് പ്രതിരോധ ശേഷിയെ കാര്യമായി  സഹായിക്കില്ല. ഇത്തരത്തിൽ ആന്റിജൻ ഡോസുകൾ സ്വീകരിക്കുന്നതിലൂടെ ശരീരം പതുക്കെ പ്രതികരിക്കാതാവും. അത് കൊണ്ട് തന്നെ നേസൽ വാക്സിൻ നാലാമത്തെ ബൂസ്റ്റർ ഡോസ് ആയി എടുക്കേണ്ടതില്ല. 18 വയസു പൂർത്തിയായ ആർക്കും നേസൽ വാക്സിൻ സ്വീകരിക്കാം. മൂക്കിന്റെ ഇരു ദ്വാരങ്ങളിലും 0.5 മില്ലി വാക്സിൻ തുള്ളികൾ ഒഴിക്കുക. മൂക്കിൽ കുറച്ചു സമയത്തെ തടസം അനുഭവപ്പെടും.  ഇതല്ലാതെ മറ്റെല്ലാ തരത്തിലും വാക്സിൻ സുരക്ഷിതമാണെന്ന് ഡോക്ടർ അറോറ എൻ.ഡി.ടി.വി യോട്  പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here