മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പേരാമ്പ്ര സ്വദേശിനിയെയാണ് പീഡിപ്പിച്ചത്.

കോഴിക്കോട്ടേക്ക് ട്രെയിൻ കാത്തുനിൽക്കേ സഹായിക്കാനെന്ന വ്യാജേന രണ്ടുപേർ വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടിയെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി  പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട്ടേക്ക് പെൺകുട്ടിയെ ഓട്ടോ കയറ്റി വിട്ടു.

കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഓട്ടോ റിക്ഷ ഡ്രൈവറും പെൺകുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെൺകുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here