വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത്‌ കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ പുലർച്ചെ ഒന്നരയോടെ വീടിനു പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറങ്ങി കിടന്ന സംഗീതയെ സുഹൃത്ത് ഗോപു വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് സുഹൃത്ത് ഗോപു, അഖിൽ എന്ന മറ്റൊരു പേരിൽ പുതിയ ഫോൺ നമ്പറിൽനിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റിൽ ആവശ്യപ്പെട്ടത് പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഗോപു എത്തിയത്.

സംഗീത ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കയ്യിലിരുന്ന പേപ്പർ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സംഗീതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News