കശ്മീരിൽ നാ‍ല് തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു.

ഒരു സ്വകാര്യ ട്രക്കിൽ  കശ്മീരിലേക്ക് ഒളിച്ച് കടക്കാൻ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടയിൽ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

രാവിലെ 7.30 ന് ആരംഭിച്ച ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെയും ജമ്മുകശ്മീർ പൊലീസും സൈന്യവും നടത്തിയ സംയുക്ത നീക്കത്തിൽ വധിക്കുകയായിരുന്നു.

തീവ്രവാദികളിൽ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. വലിയ ആക്രമണ ലക്ഷ്യവുമായി നീങ്ങിയ തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News