മന്ത്രി ഇടപെട്ടു; ആരതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാകും

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിന് മന്ത്രിയുടെ ഇടപെടല്‍. നഴ്‌സിങ് സ്‌കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിയ്ക്കാത്തതിനെതുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനി എംസി ആരതിയ്ക്ക് PSC അഭിമുഖം നഷ്ടമായിരുന്നത്. യുവതിയോട് 29-ന് വീണ്ടും പരീക്ഷയ്‌ക്കെത്താന്‍ PSC നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസ് ഇടപെട്ടതോടെ നഴ്‌സിങ് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ് സി ഓഫിസില്‍ ഏല്‍പ്പിച്ചു. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പിഎസ് സി അധികൃതര്‍ ആരതിയെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. നഷ്ടമായ അവസരം തിരികെ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ ആരതി.

2015ല്‍ നഴ്‌സിങ്ങിന് ചേര്‍ന്ന ആരതി ഭിന്നശേഷിക്കാരിയായ മകനെ പരിചരിക്കാന്‍ ആറുമാസത്തിനകം പഠനം ഉപേക്ഷിച്ചു. പഠനം ഇടയ്ക്കുനിര്‍ത്തിയാല്‍ 50000/-രൂപ നല്‍കണമെന്ന ബോണ്ടും സ്ഥാപനത്തില്‍ നല്‍കിയിരുന്നു. പണം നല്‍കാന്‍ ക‍ഴിയാതിരുന്നതോടെ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുകിട്ടിയില്ല.

ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ അഭിമുഖത്തിന് അവസരം വന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പൊതുപ്രവര്‍ത്തക സി എ സലോമിയുടെ സഹായത്തോടെ മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടുകയായിരുന്നു. മന്ത്രി പിഎസ് സിയുമായും നഴ്‌സിങ് സ്‌കൂളുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News