മുഖത്ത് മാത്രം ആറോളം മുറിവുകൾ; അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് തെരുവുനായ ആക്രമണം

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ തെരുവുനായ ആക്രമിച്ചു. കക്കുപ്പടി സ്വദേശി ഷെരീഫിന്‍റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്. മുഖത്ത് മാത്രം ആറോളം മുറിവുകളേറ്റു. മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here