
സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് നൽകി സിബിഐ. പരാതിയിൽ തെളിവില്ലെന്ന് കാണിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ എല്ലാ കേസിലെയും പ്രതികളെ കുറ്റമുക്തരാക്കി റിപ്പോർട്ട് നൽകിയിരിക്കുകയാണ് സിബിഐ.
കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽകുമാർ, ക.സി വേണുഗോപാല്‍ എന്നിവർക്കെതിരെയും പരാതിയില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചെന്ന മറ്റൊരു ആരോപണത്തിലും തെളിവില്ലെന്നാണ് കണ്ടെത്തൽ. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here