സോളാർ പീഡനം: ഉമ്മൻ ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കില്ല; മറ്റുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പരാതിക്കാരി

സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് പരാതിക്കാരി. ഉമ്മൻ ചാണ്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി.

പീഡന പരാതിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അബ്ദുളളക്കുട്ടിക്കുമെതിരേയുളള കേസുകളിൽ പരാതിക്കാരിയുടെ ആരോപണത്തിൽ തെളിവില്ല എന്നാണ് സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം സിജെഎം കോടതി ഇവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പ്രതികരണവുമായി പരാതിക്കാരി രംഗത്ത് വന്നിരിക്കുന്നത്.

നിലവിൽ കേസിലെ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയ മറ്റുള്ളവർക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് പരാതിക്കാരി അറിയിച്ചു. പരാതിയിൽ തെളിവില്ല എന്ന സിബിഐ കണ്ടെത്തലുകൾക്കെതിരെ കോടതിയെ സമീപിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here