
വിദ്വേഷം രാജ്യമാകെ പരന്നിരിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ന് രാജ്യത്ത് രൂക്ഷമാണ്. ഇന്ത്യയുടെ അടിസ്ഥാനതത്വങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസിന്റെ ആശയം രാജ്യമാകെ എത്തിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സഹായിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 138 -ാം വാര്‍ഷിക ദിനത്തില്‍ ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയും ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here