എക്‌സൈസ് വകുപ്പിന് മൊബൈൽ പട്രോൾ യൂണിറ്റുകൾ; വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈല്‍ പട്രോള്‍ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.

അതേസമയം, പുനര്‍ഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണല്‍ ഓതറൈസേഷന്‍ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കും. കേരള ലളിതകലാ അക്കാദമിയുടെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിച്ചു നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയില്‍ നിന്നും 200 കോടിരൂപയായി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here